Tuesday, May 7, 2024 8:48 pm

ഇന്ധനം നിറയ്ക്കാന്‍ പമ്പില്ല ദുരിതത്തിലായി എല്‍പിജി വാഹനഉടമകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ധനം നിറയ്ക്കാന്‍ പമ്പില്ല ദുരിതത്തിലായി എല്‍പിജി വാഹനങ്ങള്‍. സിഎന്‍ജി, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എല്‍പിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറിലധികം എല്‍പിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകള്‍ക്ക് എല്‍പിജി നിറയ്‌ക്കാന്‍ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രമാണ്. അതും വൈകുന്നേരം 7 മണിവരെ മാത്രമേ ഇവിടെ പ്രവര്‍ത്തനം ഉണ്ടാവുകയുള്ളൂ. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്.

എല്‍പിജി നിറയ്‌ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടേണ്ട സ്‌ഥിതിയാണ്‌ ഇപ്പോഴുള്ളത്. പ്രതിസന്ധി രൂക്ഷമായതോടെ ജനപ്രതിനിധികള്‍ക്കും ജില്ലാ കളക്‌ടര്‍ക്കും നിരന്തരം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സര്‍ക്കാര്‍ നടത്തിയ പ്രചാരണത്തിന്റെ അടിസ്‌ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ എല്‍പിജിയിലേക്ക് മാറിയത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ; ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം...

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഹജ് വാക്സിനേഷന്‍ ക്യാമ്പ് ഒന്‍പതിന് ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ഒന്‍പതിന്...

ഇവിഎമ്മിനു മുന്നിൽ ആരതി ; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

0
പുനെ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ...

ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ; ഡി.സി.സി യോഗം

0
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും യു.ഡി.എഫ്...