രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കൂ ; അറിയാം ഈ ഗുണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ലെമണ്‍ ടീയും ആരോഗ്യത്തിന് നല്ലതാണ്. ഇത് തയ്യാറാക്കാനായി ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ത്ത് കുടിക്കാം.

അറിയാം രാവിലെ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
ഒന്ന്…
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ രാവിലെ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
—————
രണ്ട്…
ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും.
—————-
മൂന്ന്…
അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നാല്…
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹ രോഗികള്‍ക്ക് ലമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
—————-
അഞ്ച്…
കരളിന്‍റെ ആരോഗ്യത്തിനും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
———————
ആറ്…
നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും.
—— ———
ഏഴ്…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...