സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി ; 19കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാന്‍ പണമില്ലാത്തതിനാലാണ് 19കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 19കാരന്‍ അന്‍ഷ് ശര്‍മ്മ, സുഹൃത്ത് ഗോവിന്ദ് ശര്‍മ്മ(22) എന്നിവരെയാണ് പോലീസ് പിടിയിലായത്. 19കാരിയായ പെണ്‍കുട്ടിയും പിതാവും നോര്‍ത്ത് ദില്ലിയിലെ സൈബര്‍ സെല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യുവാവിനെ പിടികൂടിയത്.

‘50,000 രൂപ നല്‍കണം അല്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. തുടക്കത്തില്‍ പെണ്‍കുട്ടി പിതാവിനോട് വിവരം പറഞ്ഞിരുന്നില്ല. യുവാവിന്റെ ഭീഷണി സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ നമ്പര്‍ കണ്ടെത്തി സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലേക്ക് അയച്ചു നല്‍കി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. തുടര്‍ന്ന് യുവാവ് ഉപയോഗിച്ചിരുന്ന ഇന്‍സ്റ്റാഗ്രാം ഐഡിയുടെയും വാട്‌സ്ആപ്പ് നമ്പറിന്റെയും വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ബീഹാറിലാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ അത് ഉപയോഗിക്കുന്നത് ദില്ലിയിലാണെന്നും കണ്ടെത്തി.’ തുടര്‍ന്ന് ഐപി അഡ്രസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് ഡിസിപി മനോജ് മീണ മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ സ്‌കൂള്‍ കാലം മുതല്‍ പെണ്‍കുട്ടിയെ പരിചയമുണ്ടെന്ന് 19കാരന്‍ പോലീസിനോട് പറഞ്ഞു. ‘2020ലാണ് ഇരുവരും തമ്മില്‍ പ്രണയബന്ധം ആരംഭിച്ചത്. വേര്‍പിരിഞ്ഞ ശേഷം 19കാരന്‍ പെണ്‍കുട്ടിയുടെ ചാറ്റുകളില്‍ നിന്ന് സ്വകാര്യ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഫോട്ടോകള്‍ അയച്ചുനല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് യുവതിയെ പീഡിപ്പിക്കാനാണ് തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് തീരുമാനം മാറ്റി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...