ധൈര്യമായി റെഡ് വൈൻ കുടിച്ചോളൂ ; ഗുണങ്ങൾ ഏറെയാണ്‌

For full experience, Download our mobile application:
Get it on Google Play

ഇന്ന് ലഭിക്കുന്ന മദ്യങ്ങള്‍ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യുമ്പോള്‍ വീഞ്ഞ് ഏറെ ഗുണമാണ് ചെയ്യുന്നത്. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ക്കൂടിയും മിതമായ അളവിൽ കഴിക്കുമ്പോൾ അത് ഒരാളുടെ ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നല്‍കും. ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലാമുള്ള ഒറ്റമൂലിയാണ് വൈന്‍.

പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ വൈൻ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും. എന്നാൽ കൂടുതല്‍ കുടിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുകയും ചെയ്യും. മദ്യപാനം ക്യാന്‍സറിന് കാരണമാകുമ്പോള്‍ വൈന്‍ കുടിയ്ക്കുന്നത് പല തരത്തിലുള്ള അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങൾ എന്നിവയെ തടുക്കാന്‍ റെഡ്‌വൈനിനു കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വൈനില്‍ അടങ്ങിയിരിയ്ക്കുന്ന ഫീനോളിക് സംയുക്തങ്ങളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടുക്കുന്നത്. വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. പ്രായം കൂടുന്തോറും കണ്ണുകൾക്ക് ചുറ്റുമുള്ള പേശികളുടെ ചലനശേഷി നഷ്ടമായി വരാറുണ്ട്. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളിലെ പേശികളുടെ അപാചയത്തെ തടയും. ഓർമശക്തി മെച്ചപ്പെടുത്താനുള്ള മികച്ച ഉപായമാണ് വൈന്‍. മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗത്തിന്‍റെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിന്തിക്കാനും മനസിലാക്കാനും കാര്യങ്ങള്‍ ഓർത്തെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടാതെ വൈന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...