കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം ; പ്രതിഷേധ സമരത്തിനൊരുങ്ങി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : വേനൽ കടുത്തതോടെ എങ്ങും കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം. അതിനിടെ നാട്ടിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജപ്പാൻ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യാൻ കാലതാമസം വരുത്തുന്നു എന്ന പരാതിയുമായി പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. നാറാണംമൂഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. സമീപ പഞ്ചായത്തുകളിലൊക്കെ പേരിനു മാത്രമെങ്കിലും കുടിവെള്ള പദ്ധതികളുള്ളപ്പോൾ നാറാണംമൂഴി പഞ്ചായത്തിന്റെ 90 ശതമാനം പ്രദേശങ്ങളും ഒരു സർക്കാർ പദ്ധതിയിൽ നിന്നും വെള്ളമെത്താത്ത പ്രദേശങ്ങളാണ്.

നാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പരിധിയിൽ പെടുത്തി പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയിട്ട് വർഷങ്ങളായെങ്കിലും ഇതു വരെ പൈപ്പിൽ വെള്ളമെത്തിയിട്ടില്ല. പെരുനാട്ടിൽ നിലവിലുള്ള പദ്ധതിയുടെ കിണറിൽ നിന്നും വെള്ളം പമ്പു ചെയ്ത് മുണ്ടൻമലയിലെ സംഭരണ ടാങ്കിലെത്തിച്ച ശേഷം ശുദ്ധീകരിച്ച് പെരുനാട് പഞ്ചായത്തിലും പൊന്നമ്പാറ, ചെമ്പൻമുടി ടാങ്കുകളിലെത്തിച്ച ശേഷം നാറാണംമൂഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വിതരണം നടത്താനുള്ള പദ്ധതിയാണിത്’. പെരുനാട് പഞ്ചായത്തിലെ പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. നാറാണംമൂഴി പഞ്ചായത്തിൽ ജല വിതരണ കുഴലുകളുടെ പണികളും എറെക്കുറെ പൂർത്തിയായിട്ടുണ്ട്.

ചെമ്പനോലിയിലും പൊന്നമ്പാറയിലും സംഭരണ ടാങ്കുകളുടെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ജല വിതരണം മാർച്ച് അവസാനത്തോടെയെ ഉണ്ടാവൂ എന്നാണ് ചുമതലയുള്ള വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷനിൽ നിന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരിക്കുന്നത്. ശരിക്കും വേനൽ വറുതി ബാധിച്ചിട്ടുള്ള ഈ സമയത്താണ് നാട്ടുകാർക്ക് വെള്ളം അടിയന്തിരമായി എത്തിച്ചു നൽകേണ്ടത്. എന്നാൽ പഞ്ചായത്തിലെ ജലക്ഷാമമേറെയുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെങ്കിലും ജില്ലാ ഭരണകൂടത്തിൽ നിന്നും അനുമതി കിട്ടുന്ന മുറക്കേ ജല വിതരണം സാധ്യമാകൂ.

സാധാരണ ഏപ്രിൽ മാസത്തിലാണ് ഇപ്രകാരം ജല വിതരണം നടന്നു കാണുന്നത്. അതിനു മുമ്പു തന്നെ മഴ പെയ്ത് നാട്ടിലെല്ലാം കുടിവെള്ള ലഭ്യതയായിട്ടുണ്ടാവും. ഇക്കാര്യത്തിൽ കാല താമസം വരുത്തരുതെന്നും നടപടികൾ നീണ്ടു പോയാൽ നാട്ടുകാരെ സംഘടിപ്പിച്ച് സമര രംഗത്തിറങ്ങുമെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, വാട്ടർ അതോറിറ്റി, പഞ്ചായത്ത് ഭരണ സമിതി എന്നിവർക്ക് കത്തു നൽകുമെന്ന് കണ്ണമ്പള്ളി കുടിവെള്ള പ്രക്ഷോഭ സമിതി അറിയിച്ചു. ജോൺ മാത്യൂ ചക്കിട്ടയിൽ, എബി പുല്ലമ്പള്ളിൽ, റെജി വെള്ളാട്ടേത്ത്, കിരൺ കണ്ണമ്പള്ളി, സജി ചക്കിട്ടയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...