കുടിവെള്ളത്തിനും മരുന്നിനും വില കൂടും ; ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത് ഏപ്രില്‍ ഒന്ന് മുതലുള്ള ജനജീവിതം കൂടുതല്‍ ദുസഹമാക്കും. കുടിവെള്ളത്തിനും മരുന്നിനും വില കൂടും. ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷന്‍ നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

കുടിവെള്ളത്തിന് വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വിലവര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നല്‍കണം.

സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വര്‍ദ്ധനവ്. ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാന്‍ ഇടയാക്കും.

ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂമിയുടെ ന്യായവിലയും വര്‍ദ്ധിക്കും. ഇതിന് അനുസൃതമായി രജിസ്ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ദ്ധിക്കും.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്കും വില കൂടും. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും ഏപ്രില്‍ 1 മുതല്‍ കൂടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...