പത്തനംതിട്ട : കേരള ജലഅതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന പത്തനംതിട്ട, കോന്നി, അടൂര്‍ സെക്ഷനുകളിലെ ശുദ്ധജല വിതരണ ശൃംഖലയുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെളള ക്ഷാമം ഉളളതിനാല്‍ ഗാര്‍ഹിക കണക്ഷനുകള്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, പൊതുടാപ്പില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം എടുക്കുക, കന്നുകാലികളെ കുളിപ്പിക്കുക, വാഹനങ്ങള്‍ കഴുകുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഹിക കണക്ഷനുകള്‍ ദുരുപയോഗം ചെയ്താല്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുന്നതാണെന്നും ജല അതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കുടിവെളളം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി
RECENT NEWS
Advertisment