ജില്ലയില്‍ പലയിടത്തും കുടിവെള്ള ക്ഷാമം ; കുടിവെള്ളം പാഴാക്കി ജലവിതരണവകുപ്പും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ എട്ടും നാലും വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. മേലെ വെട്ടിപ്രം, തൈക്കാവ് ഭാഗത്തുള്ളവരാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളവര്‍ക്ക്. മാസത്തിൽ രണ്ടുതവണ മാത്രമാണ് മുമ്പ് വെള്ളം വന്നിരുന്നത്. അതും രാവിലെ 6ന് അരമണിക്കൂർ മാത്രം. നഗരത്തിന് സമീപത്തുള്ള ഉയർന്ന പ്രദേശമാണിത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളം വന്നിട്ട് ഒരുമാസത്തോളമായെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും കുടിവെള്ളം പാഴാക്കി ജലവിതരണവകുപ്പ്. പഞ്ചായത്തിലെ നുറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴാണ് ജലവിതരണ പൈപ്പ് പൊട്ടി പല സ്ഥലങ്ങളിലും ശുദ്ധജലം പാഴാകുന്നത്. രാവിലെ പമ്പിംഗ് തുടങ്ങിയാല്‍  പെപ്പ് പൊട്ടി ഇങ്ങനെ കുടിവെള്ളം ഒഴുകിയത് ഉച്ചവരെ. ഉത്തരവാദി റോഡ് നിർമാണ കമ്പനിയാണെന്ന് പറഞ്ഞ് ജലവിതരണ വകുപ്പ് കൈ ഒഴിയുന്നതോടെ  പമ്പിംഗ് കഴിയുന്നതുവരെ കുടിവെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടി ശുദ്ധജലം ഇങ്ങനെ പാഴാകുന്നത് ജില്ലയിലെ പല സ്ഥലങ്ങളിലെയും നിത്യ കാഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭ്യമല്ലാത്തപ്പോഴാണ് നാടിനു ലഭിക്കേണ്ട ശുദ്ധജലം ഇങ്ങനെ റോഡിലൂടൊഴുകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....