ചെങ്ങന്നൂർ താലൂക്കിൽ കുടിവെള്ള ക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഏപ്രിൽ പകുതി പിന്നിട്ടിട്ടും ചെങ്ങന്നൂർ താലൂക്കിൽ കുടിവെള്ളക്ഷാമത്തിന് അയവില്ല. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാതിരുന്നതുമൂലം ജലസ്രോതസ്സുകളിൽ നീരുറവയായില്ല. പാടശേഖരങ്ങളും കിണറുകളും വരണ്ടുകിടക്കുകയാണ്. സാധാരണ ഏപ്രിൽ പകുതിയോടെ കുടിവെള്ളക്ഷാമത്തിന് തെല്ലൊരാശ്വാസം കിട്ടേണ്ടതാണ്. വേനൽമഴ പെയ്തില്ലെങ്കിൽ കുടിവെള്ളക്ഷാമം മേയിലും തുടരും. തദ്ദേശസ്ഥാപനങ്ങൾ ജലവിതരണം നടത്തുന്നുണ്ടെങ്കിലും തികയുന്നില്ല. ശരാശരി 25,000 ലിറ്റർ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ പാലിച്ചുവേണം ജലവിതരണം നടത്തേണ്ടത്. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന്‌ ഒരു രാഷ്ട്രീയനേട്ടവും ഉണ്ടാകില്ലെന്ന വ്യവസ്ഥയ്ക്കു വിധേയമായിട്ടാണ് ജലവിതരണം നടത്തേണ്ടത്. താലൂക്കിൽ ചെങ്ങന്നൂർ നഗരം, പുലിയൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. മാന്നാർ പടിഞ്ഞാറൻ മേഖലയിലും ശുദ്ധജലക്ഷാമമുണ്ട്. പമ്പയാറിന്റെ തീരത്തോടുചേർന്ന പാണ്ടനാട് പഞ്ചായത്തിൽ കിണറുകളിൽ ചെളിയടിഞ്ഞതും പ്രശ്‌നം രൂക്ഷമാക്കി. നദിയിലെ ജലനിരപ്പു താഴുന്നതിനനുസരിച്ച് കിണറുകളിൽ ചെളി കൂടിവരുകയാണ്. തോടുകളിൽ നീരൊഴുക്കു നിലച്ചതിനാൽ മലിനജലം കിണറുകളിലേക്ക് ഊർന്നിറങ്ങുന്നതും പ്രതിസന്ധിയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...