കോന്നിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ഛന്‍കോവിലാറും കല്ലാറും വറ്റി തുടങ്ങിയതോടെ കോന്നിയുടെ മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട്, തണ്ണിത്തോട്, കരിമാന്‍തോട്, കൊക്കാത്തോട്, കോന്നി, പ്രമാടം, സീതത്തോട്, ചിറ്റാര്‍, വള്ളിക്കോട് തുടങ്ങി പലയിടങ്ങളിലും കുടിവള്ളക്ഷാമം രൂക്ഷമാണ്. തണ്ണിത്തോട്ടില്‍ തേക്കുതോട് ശുദ്ധജല പദ്ധതിയില്‍ നിന്നും അരുവാപ്പുലം പഞ്ചായത്തില്‍ മാളാപ്പാറ ശുദ്ധജല പദ്ധതിയില്‍ നിന്നും കോന്നിയില്‍ കോന്നി താഴം ശുദ്ധജല പദ്ധതിയില്‍ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്.

അച്ഛന്‍കോവിലാറ്റില്‍ നിന്നും കല്ലാറ്റില്‍ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നതും. നദികള്‍ വറ്റി തുടങ്ങിയതിന് പുറമേ ശുദ്ധജല സംഭരണികളുടെ അപര്യാപ്തയും ശുദ്ധജല വിതരണത്തെ ബാധിക്കുന്നുണ്ട്. തേക്കുതോട് അടക്കമുള്ള ശുദ്ധജല പദ്ധതികളില്‍ ഗാര്‍ഹീക കണക്ഷനുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം തന്നെ വ്യാസമുള്ള പൈപ്പുകള്‍ ജല വിതരണത്തിനായി സ്ഥാപിക്കാത്തതും പമ്പിംഗ് സമയത്ത് പൈപ്പ് ലൈനുകള്‍ പൊട്ടുന്നതിനും ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്.

ബൂസ്റ്റര്‍ പമ്പുഹൗസുകളില്‍ കാലപ്പഴക്കം ചെന്ന മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മലയോര മേഖലയില്‍ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്നതും പതിവാണ്. ടാങ്കുകളില്‍ എത്തിച്ച് നല്‍കുന്ന കുടിവെള്ളത്തിന് വലിയ വിലയാണ് ഈടാക്കുന്നതും. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് തലചുമടായി കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുന്നതും വേനല്‍ കാലത്തെ സ്ഥിരം കാഴ്ച്ചയാണ്. കൂടാതെ ചെറിയ അരുവികളെയും തോടുകളെയും മറ്റും ആശ്രയിക്കുന്നവരും വളരെ അധികമാണ്. മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങി തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...