വീണ്ടും പൈപ്പു പൊട്ടി ; കുടിവെള്ളം കിട്ടാതെ പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ടാറിങ്ങിനോടു ചേര്‍ന്നു വീണ്ടും കുടിവെള്ള വിതരണ പൈപ്പു പൊട്ടി. മാമുക്കില്‍ കണ്ണന്താനത്തു പടിയില്‍ ഇന്നു രാവിലെയോടെയാണ് പൈപ്പു പൊട്ടി വെള്ളം വന്‍തോതില്‍ പാഴായത്. പുലര്‍ച്ച മുതല്‍ വെള്ളം ചോര്‍ന്നതോടെ പ്രദേശത്തു വലിയ വെള്ളക്കെട്ടാണ് രൂപപെട്ടത്. പൈപ്പ് പൊട്ടിയതു മൂലം വെള്ളം കിട്ടാതെ ആറ്റിന്‍ഭാഗം, ഭഗതികുന്നു തുടങ്ങിയ ഭാഗങ്ങളില്‍ താമസിക്കുന്ന നൂറ്റിയന്‍പതോളം വരുന്ന ഗാര്‍ഹിക ഉപഭോക്തോക്കള്‍ വലഞ്ഞു.

ഇവിടെ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡു വികസനവുമായി ബന്ധപ്പെട്ട് മാസങ്ങളോളം പൊട്ടി കിടന്ന പൈപ്പുകള്‍ അടുത്തിടെയാണ് പുനരുദ്ധരിച്ചത്. റാന്നി മേജര്‍ കുടിവെള്ള വിതരണ പൈപ്പില്‍ നിന്നുള്ള ഗാര്‍ഹിക വിതരണത്തിനുള്ള പൈപ്പാണ് പൊട്ടിയത്. വെള്ളകെട്ട് രൂപപെട്ടതോടെ ചെളിനിറഞ്ഞ് കാല്‍നടയാത്രയും ദുഷ്ക്കരമായി. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....