റാന്നിയില്‍ മേജര്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുകയാണ് ; റോഡിന്‍റെ ഗുണനിലവാരത്തില്‍ ആശങ്ക

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതിയ ടാറിംങ്ങ് നടന്ന ഭാഗത്തും കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതോടെ റോഡിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കയേറുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒന്നാംഘട്ട ടാറിംങ് പൂര്‍ത്തിയായ പെരുമ്പുഴയിലാണ് കുടിവെള്ള വിതരണ പൈപ്പു പൊട്ടിയത്. ഈ മേഖലയില്‍ ടാറിംങ്ങിനു മുമ്പ് പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ മാറ്റിയ പൈപ്പിനും തകരാര്‍ സംഭവിച്ചതോടെ റോഡിന്‍റെ ഭാവി എങ്ങനെയാകുമെന്നാണ് നാട്ടുകാര്‍ക്ക് ആശങ്കയേറിയത്.

റോഡ് വീതി കൂട്ടിയപ്പോള്‍ പഴയ പൈപ്പുകള്‍ പലതും പാതയുടെ മധ്യത്തിലായിരുന്നു. ഇതോടെ റാന്നി മേജര്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതും ഇപ്പോള്‍ വ്യാപകമായി പൊട്ടുകയാണ്. പെരുമ്പുഴയ്ക്കും റാന്നി പഞ്ചായത്ത് ഓഫീസിനും ഇടയ്ക്കുള്ള വീടുകണക്ഷന്‍റെ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കൂറ്റന്‍ ടാറിംങ് യന്ത്രങ്ങളുപയോഗിച്ച് നിര്‍മ്മാണം നടത്തിയതിന് പിന്നാലെയാണ് പൈപ്പിനും തകരാര്‍ സംഭവിച്ചത്. ഇതോടെ ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് കരാറുകാര്‍ സ്ഥാപിച്ചതെന്നും ആക്ഷേപമുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...