പരീക്ഷാസമയത്ത് വിസ്മയയുടെ മൊബൈല്‍ ഉപയോഗം വിലക്കി ; 105 ദിവസമായി ജയിലില്‍ – കിരണിന്റെ വാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സർക്കാർ ഹൈക്കോടതിയിൽ.

സ്ത്രീധനത്തിനെതിരായ പോരാട്ടത്തിനാണ് ഈ സംഭവം തുടക്കം കുറിച്ചത്. കസ്റ്റഡിയിൽ വിചാരണ നടത്തേണ്ടത് തെളിവ് നശിപ്പിക്കാതിരിക്കാൻ അനിവാര്യമാണ്.കേസിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണയ്ക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ജയിലിൽ കിടക്കുന്ന പ്രതിയുടെ ആളുകൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവവും ഇതിനിടെ ഉണ്ടായെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദിച്ചു. കിരൺ കുമാറിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടായിരുന്നു ഇത്.

ടിക് ടോക് താരമായിരുന്ന വിസ്മയ സോഷ്യൽ മീഡിയകൾ അമിതമായി ഉപയോഗിച്ചിരുന്നുവെന്നും പരീക്ഷാ സമയമായതിനാൽ മൊബൈൽ ഉപയോഗം വിലക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്നും കിരണിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു.

സ്വർണത്തിന്റെയും കാറിന്റെയും ഗുണനിലവാരത്തെ ചൊല്ലി വിസ്മയയുമായി കലഹിച്ചുവെന്നാണ് ആരോപണം. വിസ്മയയുടെ സഹോദരൻ കാറുമായി പോയി അപകടം ഉണ്ടാക്കിയതാണ് തർക്കത്തിന് കാരണമായത്.കൂടുതൽ സ്വർണം ആവശ്യപ്പെട്ടെന്ന് ആർക്കും പരാതിയില്ല.

105 ദിവസമായി ജയിലിലാണ്. കാര്യങ്ങൾ തനിക്ക് അഭിഭാഷകനോട് പറയാൻ കഴിഞ്ഞെങ്കിലേ നീതിപൂർവമായ വിചാരണ നടക്കൂ. ജോലിപോലും നഷ്ടപ്പെട്ട തനിക്ക് സാക്ഷികളെ ആരേയും സ്വാധീനിക്കാനാകില്ലെന്നുമായിരുന്നു കിരണിന്റെ വാദം.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്ത് ചവിട്ടുക വരെ ചെയ്തിട്ടുണ്ടെന്ന് കേസിൽ കക്ഷിചേർന്ന വിസ്മയയുടെ പിതാവിനായി ഹാജരായ അഡ്വക്കേറ്റ് എസ്. രാജീവ് വാദിച്ചു.

ഇതിന്റെ വാട്സാപ്പ് സന്ദേശങ്ങളും ഹാജരാക്കി. ഫാദേഴ്സ് ഡേയിൽ അച്ഛന് സന്ദേശം അയയ്ക്കാൻ ശ്രമിച്ചതിനാണ് വിസ്മയയുടെ മൊബൈൽ പ്രതി തകർത്തതെന്നും വാദിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് എം.ആർ. അനിത ജാമ്യഹർജി വിധിപറയാൻ മാറ്റി. സർക്കാർ കേസ് ഡയറിയും കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...