കൊച്ചി: വിവാഹ പാര്‍ട്ടികളില്‍ വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. വിവാഹ പാര്‍ട്ടികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താനാണ് എക്സൈസിന്റെ തീരുമാനം. നടപടികള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണം തുടങ്ങുകയാണ് എക്സൈസ്. ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ ഇനി എക്സൈസ് സംഘവും എത്തും .ബോധവത്കരണമാണ് ഉദ്ദേശം. ആഘോഷങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശമില്ലെങ്കിലും ഒരു കണ്ണ് ആഘോഷവേദികളിലുണ്ടാകുമെന്നാണ് എക്സൈസ് പറയുന്നത്. മദ്യം വിളമ്പിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുമുണ്ടാകും.
വിവാഹ പാര്‍ട്ടികളില്‍ വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടി : എക്സൈസ്
RECENT NEWS
Advertisment