ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന പരിഹാസവുമായി ശബരി നാഥന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥന്‍ ഗവര്‍ണറെ പരിഹസിച്ചത്.  ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും.

ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും” ശബരിനാഥന്‍ പറഞ്ഞു. അതിരൂക്ഷ ഭാഷയിലാണ് പ്രതിപക്ഷം ഗവര്‍ണറെ വിമര്‍ശിക്കുന്നത്. ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഗവര്‍ണക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...