ദൃശ്യം മോഡല്‍ കൊലപാതകം : യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയിൽ വീടിന്‍റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്‍റെ മകൻ ബിന്ദുമോന്‍റെ(43) മൃതദേഹമാണ് തറ പൊളിച്ച് പുറത്തെടുത്തത്. ബിന്ദുവിന്‍റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടകവീട്ടിലെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 26നാണ് ബിന്ദുമോനെ കാണാതായത്. യുവാവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്‍റെ മരണവീട്ടിൽ പോയതായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിൽ വെച്ച് മൊബൈൽ പരിധിക്കു പുറത്തായതായി കണ്ടെത്തിയത്.

ചങ്ങനാശ്ശേരി എ.സി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് ബിന്ദുവിന്‍റെ ബന്ധു മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. എ.സി കോളനിയിൽ മുത്തുകുമാറിന്‍റെ വീട്ടിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തില്‍ വീടിനു പിന്നിലുള്ള തറയിൽ കോൺക്രീറ്റ് ചെയ്ത് ഒളിപ്പിച്ച മൃതദേഹം പോലീസ് പുറത്തെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...