വാഹനത്തിലിരുന്ന് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംവിധാനം തിരുവനന്തപുരത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനത്തിലിരുന്ന് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംവിധാനം തിരുവനന്തപുരത്തും ആരംഭിക്കുന്നു. ഇവിടെ 24 മണിക്കൂറും ആളുകള്‍ക്ക് വാക്സിന്‍ എടുക്കാനുള്ള സംവിധാനമുണ്ടാവും. വിമന്‍സ് കോളേജില്‍ നാളെ മുതലാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വാക്സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന്‍ സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്സിനേഷന്‍ പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്സിനേഷന്‍ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

18 വയസിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രമേ വാക്സിനേഷന്‍ നല്‍കൂ. ഇതിനായുള്ള സ്ലോട്ട് നാളെ മുതല്‍ എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പണ്‍ ആകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...