താലിബാന്‍ വിഷയത്തെ കുറിച്ച്‌ പ്രതികരിച്ച കങ്കണയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : താലിബാന്‍ വിഷയത്തെ കുറിച്ച്‌ പ്രതികരിച്ച തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്നലെ രാത്രി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിക്കുകയും തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുകയായിരുന്നെന്ന് കങ്കണ വ്യക്തമാക്കി. താലിബാനെ കുറിച്ച്‌ എഴുതിയ സ്റ്റോറികളെല്ലാം നീക്കം ചെയ്യപ്പെട്ടു. പിന്നീട് ഇൻസ്റാഗ്രാമുമായുള്ള ചർച്ചയ്ക്ക് ഒടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയായിരുന്നെന്ന് താരം കൂട്ടിച്ചേർത്തു.

അക്കൗണ്ട് വീണ്ടെടുത്തെങ്കിലും തനിക്ക് ഒന്നും പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് സഹോദരിയുടെ ഫോണില്‍ നിന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നാണ് ഈ വിവരം കങ്കണ അറിയിച്ചത്.

കങ്കണയുടെ കുറിപ്പ്:
ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലേര്‍ട്ട് വന്നു. പിന്നെ ആ അലേര്‍ട്ട് കാണാതായി. ഇന്ന് രാവിലെ ഞാന്‍ താലിബാന്‍ വിഷയത്തില്‍ എഴുതിയ സ്റ്റോറികളെല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തന രഹിതമാക്കപ്പെട്ടിരുന്നു.

പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ആളുകളുമായി സംസാരിച്ചതിന് ശേഷം എനിക്ക് എന്റെ അക്കൗണ്ട് തിരിച്ച്‌ കിട്ടി. പക്ഷെ ഞാന്‍ സ്റ്റോറി എഴുതുമ്പോള്‍ വീണ്ടും അക്കൗണ്ട് ലോഗ് ഔട്ട് ആവുകയാണ്. ഈ സ്റ്റോറി എഴുതാന്‍ എനിക്ക് എന്റെ സഹോദരിയുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...