കോട്ടയം : ഏറ്റുമാനൂരില്‍ കോവിഡ് ആശങ്കയേറുന്നു. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രെെവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.
നേരത്തെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. മത്സ്യവ്യാപാരികളില്‍ നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവെയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണു രോഗം കണ്ടെത്തിയിരുന്നത്.