തിരുവല്ല കുറ്റൂരില്‍ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എം.സി റോഡിലെ കുറ്റൂരില്‍ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തെങ്കാശി സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശി വിനായക് (21)നാണ് പരിക്കേറ്റത്‌. കുറ്റൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വാഴക്കുലകള്‍ കയറ്റിപോയ മിനി ലോറിയും മഹാരാഷ്ട്രയില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പാല്‍ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ട മിനി ലോറി ഡ്രൈവറുടെ മൃതദേഹം ഫയര്‍ഫോഴ്സ് എത്തി ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ നാലരയോടെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്‌. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിനായകിന്റെ ഇരുകൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...