കാടിന്റെ മക്കൾക്ക് വിദ്യയേകി വിരമിച്ച പ്രധാനാദ്ധ്യാപകരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

അട്ടത്തോട്: ശബരിമല വനമേഖലയിലെ അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളില്‍ നിന്നും വിരമിച്ച പ്രധാനാദ്ധ്യാപകൻ ബിജു തോമസ് അമ്പൂരി, പറക്കോട് എൻ.എസ്. എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ ബിനു കെ. സാം എന്നിവരെ പ്രവേശനോത്സവ ദിനത്തില്‍ ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ആദരിച്ചു. ഇരുവരും ഇക്കഴിഞ്ഞ 31ന് വിരമിച്ചതിന് തൊട്ടടുത്ത ദിവസം അട്ടത്തോട് സ്കൂളിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്. അഞ്ചുവർഷം അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പ്രധാനാദ്ധ്യാപകനാണ് ബിജു മാഷ്  എന്നറിയപ്പെടുന്ന ബിജു തോമസ് അമ്പൂരി.

സർവശിക്ഷ അഭിയാനു കീഴിൽ  വനമേഖലയിൽ പ്രവർത്തിച്ച  ഏഴ് ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ ചുമതല 2003 മുതൽ 2012 വരെ നിർവഹിച്ച ബിനു കെ.സാം 2017 വരെ ഈ മേഖലയിൽ തുടർസേവനവും നടത്തി. ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ വളർച്ചയും ഏകോപനവുമാണ് അട്ടത്തോട് ട്രൈബൽ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ പുരസ്‌കാരം നൽകി. ഗ്രാമപഞ്ചായത്തംഗം പി. എസ്. ഉത്തമൻ, എ.എസ്. ഐ. ഷൈൻ പദ്മനാഭൻ, ഷിബു ശാമുവൽ, ചുമതലയുള്ള പ്രധാനാദ്ധ്യാപകൻ കെ. എം. സുബീഷ്, ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവൽ തലക്കോട്ട്, ആശാ നന്ദൻ, സാജിതാ, അമിതാ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...