പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു. പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ വില കൂട്ടുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കാറില്ല. ഇപ്പോ കൂട്ടിയതും ഞങ്ങളുടെ തലയിൽ. സത്യത്തിൽ ഈ വകുപ്പിൽ എനിക്ക് നോട്ടമുണ്ടായിരുന്നു. ബിന്ദുവായതുകൊണ്ടാണ് കൊടുത്തതാണ്. ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കണം. എല്ലാ മാസവും ഞാൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുണനിലവാരത്താൽ വിട്ടുവീഴ്ചയരുത്. കാലിത്തീറ്റയുടെ വിലയിൽ സർക്കാർ ഇടപെടണം. ക്ഷീരവകുപ്പിന് പ്രത്യേക പരിഗണന ഉണ്ടാകും. തീറ്റപ്പുല്ല് കൃഷി വർദ്ധിപ്പിക്കണം. പാലിന്റെ വില കൂട്ടുമ്പോൾ കാലിത്തീറ്റയുടെ വിലയും കൂട്ടും. അത് കൊണ്ട് കർഷകർക്ക് കൂട്ടുന്ന തുകയുടെ പ്രയോജനം ഉണ്ടാകുന്നില്ല. ഇപ്പോൾ പാൽ വില കൂട്ടിയതിന്റെ പഴി തനിക്ക്. താൻ ആത് എതിർത്തില്ല. പ്രതിപക്ഷം ആയിരുന്നപ്പോളും എതിർത്തിട്ടില്ല. ക്ഷീര കർഷകരുടെ അധ്വാനമാണ് ആലോചിക്കുന്നത്.അതേസമയം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണ മറുപടി നൽകിയില്ല. എല്ലാവർക്കും ലോക ക്ഷീര ദിനാശംസകൾ എന്ന് മറുപടി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി....

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...