നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത് പത്തനാപുരം സ്വദേശി

For full experience, Download our mobile application:
Get it on Google Play

തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം തലവൂർ കുരാ നൂറ്റാണിയിൽ വീട്ടിൽ ഉണ്ണി എന്ന രാധാകൃഷ്‌ണ പിളള (47) യാണ് മരിച്ചത്. തമിഴ്‌നാട് – കേരള അതിർത്തിയിലെ നടുപ്പുണി ചെക്ക് പോസ്റ്റിൽ ലോറി നിർത്തിയിട്ടതിന് ശേഷം ലോറിയുടെ പുറത്ത് കയറ് കെട്ടിയാണ് ജീവനൊടുക്കിയത്. രാവിലെ അതുവഴി വന്ന യാത്രക്കാരാണ് ഇയാളെ മരിച്ചതായി കണ്ടെത്തിയത്. കുടുംബ പ്രശ്നം കാരണം ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്.

കൊല്ലത്തെ മെറ്റസോൺ ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായ ഇയാൾ തിരിച്ചിറപ്പളളിയിലെ ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് ലോഡുമായി എറണാകുളത്ത് നിന്നുമാണ് പുറപ്പെട്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ വടക്കിപാളയം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. നാട്ടിലുള്ള ബന്ധുക്കൾ എത്താൻ വൈകിയതിനാൽ പോസ്റ്റ് മോർട്ടനടപടികൾ ഇന്ന് പൂർത്തീകരിച്ച് മ്യതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ – ദീപാ കുമാരി. മക്കൾ – അനന്ദു ശങ്കർ, ആർച്ചാ ശങ്കർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...