വടക്കഞ്ചേരി ടൂറിസ്റ്റ് ബസ്‌ അപകടം : ഡ്രൈവർ ജോമോൻ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വടക്കഞ്ചേരി ടൂറിസ്റ്റ് ബസ്‌ അപകടത്തിന് കാരണക്കാരനായ  ഡ്രൈവർ ജോമോൻ ഡിവൈഎഫ്‌ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതി. കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്‌ഐ ഓഫീസ് ഇയാള്‍ ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്തു. ജോമോനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് ഓഫീസ് ആക്രമണത്തിന് കാരണം.

ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. അപകടത്തിന് ശേഷം ആശുപത്രിയിൽനിന്ന് രക്ഷപെട്ട ഇയാളെ കൊല്ലം ചവറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോമോൻ  അപകട രീതിയില്‍ ഡ്രൈവ് ചെയ്യുന്ന ചിത്രം  കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റുനിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...