തരിശ് സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷിഭൂമി ആക്കാന്‍ പദ്ധതിയിട്ട് റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : തരിശ് സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിഭൂമി ആക്കാന്‍ പദ്ധതിയുമായി റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത്. കൃഷിഭവന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏക്കർ കണക്കിന് ഭൂമിയാണ് പഞ്ചായത്തിന്‍റെ വിവധ വാർഡുകളിലായി തരിശായി കിടന്നിരുന്നത്.  12ഏക്കറോളം സ്ഥലത്താണ് ഇപ്പോള്‍  പുതുതായി കൃഷി ആരംഭിച്ചത്.

ഇനിയും 14 ഏക്കറോളം സ്ഥലത്ത് കൂടി വനിതകളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൃഷി ആരംഭിക്കാൻ നടപടിയും തുടങ്ങി. ആദ്യം ആരംഭിച്ച 12 ഏക്കറിലെ കൃഷികൾക്കായി പഞ്ചായത്തിലെ തൊഴിൽ ഉറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 7395 തൊഴിൽ ദിനങ്ങളും അനുവദിച്ചിട്ടുള്ളതായി  പ്രസിഡന്‍റ് ബിന്ദു റെജിയും വൈസ് പ്രസിഡന്‍റ് പി.എസ്.സതീഷ് കുമാറും പറഞ്ഞു.

2.33 കോടി രൂപയുടെ എസ്റ്റിമേറ്റിനും തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. 138 തൊഴിലാളികൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. 25 ഏക്കറോളം കൃഷി ആരംഭിക്കുമ്പോൾ 250 തൊഴിലാളികൾക്ക് അതിന്‍റെ പ്രയോജനം ലഭിക്കും. ഇവർക്കായി പുതിയ പച്ചക്കറി തൈകളും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.എസ്.സതീഷ് കുമാറിന്‍റെ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബിച്ചു ആഡ്രൂസ്, എലനിയാമ്മ ഷാജി, ജെവിൻ കെ. വിത്സൺ, ജലജ രാജേന്ദ്രൻ , ഷൈനി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...