ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ ഒരു നവജാത ശിശുവിനെ സംഘം പണം വാങ്ങി വിറ്റതായി കണ്ടെത്തിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ നിയമവിരുദ്ധമായി നവജാത ശിശുക്കളെ ഏറ്റെടുക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘടിത സംഘത്തിന്റെ സാന്നിധ്യമാണ് വ്യക്തമായിരിക്കുന്നത്.

കേസിൽ ഇതുവരെ തമിഴ്നാട് സ്വദേശി രാജാ, വാഗമൺ സ്വദേശി അർജുൻ, കൊല്ലം സ്വദേശിനി അനീന എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ അനീനയാണ് ഇൻസ്റ്റാഗ്രാം വഴി ഗർഭിണികളായ യുവതികളുമായി ബന്ധപ്പെടുകയും സന്നദ്ധസംഘടനയുടെ പേരിൽ വിശ്വാസം നേടി സംഘത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആസാം സ്വദേശിനിയായ 22-കാരിയെ പ്രസവത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ജൂലൈ 16-ന് തീക്കോയിലുള്ള വീട്ടിലെത്തിച്ച ശേഷമാണ് സംഭവം നടന്നത്.

പ്രസവശേഷം കുഞ്ഞിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ മർദനത്തിനിരയായി. തുടർന്ന് സാഹസികമായി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പിന്നീട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. തന്നെ കൂടാതെ ആ വീട്ടിൽ രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നുവെന്നും, അവർ പ്രസവിച്ച കുഞ്ഞുങ്ങളെ സംഘം മറ്റുള്ളവർക്ക് വിറ്റുവെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റുകൾ നടന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....