ഡ്രൈവറെ ടോറസ് ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്രഷര്‍ യൂണിറ്റില്‍ പാറ മാറ്റുന്ന ടോറസ് ലോറിയുടെ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കല്‍ ക്രഷര്‍ യൂണിറ്റിലെ ഡ്രൈവര്‍ നെടുങ്കണ്ടം കല്ലാര്‍ തണ്ണിമൂട് ബ്ലോക്ക് നമ്പര്‍ 39ല്‍ മീനാക്ഷിഭവന്‍ വി.കെ തങ്കപ്പന്‍റെ മകന്‍ എം.ടി വിനോദ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടാണ് സംഭവം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരിമാറ്റുന്ന പാറ ക്രഷര്‍ യൂണിറ്റിലേയ്ക്ക് ലോറിയില്‍ മാറ്റുന്ന ജോലിയാണ് വിനോദ് ചെയ്തിരുന്നത്.

ടേണില്‍ കിടന്ന ലോറി ഊഴമായിട്ടും എത്താതായതോടെ ജോലിക്കാര്‍ വന്നു നോക്കുമ്പോള്‍ വാഹനത്തില്‍ വീണു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. വെച്ചൂച്ചൂറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെച്ചൂച്ചിറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: അനിജ.മകള്‍: മീനാക്ഷി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...