മൂന്നാം ഭര്‍ത്താവിനു മുന്നില്‍ വിശ്വാസം തെളിയിക്കണം – മകളെ ജീവനോടെ കത്തിച്ചു ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മൂന്നാം ഭര്‍ത്താവിന്റെ ആവശ്യപ്രകാരം രണ്ടാം വിവാഹത്തിലുള്ള മകളെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തീകൊളുത്താന്‍ പ്രേരിപ്പിച്ച മൂന്നാം ഭര്‍ത്താവിനെയും പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുവട്ടിയൂരാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള, പത്തു വയസ്സുകാരിയായ മകള്‍ പവിത്രയ്ക്ക് പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു. തിരുവട്ടിയൂര്‍ സ്വദേശിയായ ജയലക്ഷ്മി 19ാം വയസ്സില്‍ പാല്‍വണ്ണന്‍ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള മകള്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. പാല്‍വണ്ണനുമായി വേര്‍പിരിഞ്ഞ ജയലക്ഷ്മി ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിഞ്ഞു.

ഈ ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. തുടര്‍ന്നാണ് ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായപ്പോള്‍ മകളെ ജീവനോടെ കത്തിച്ച്‌ വിശ്വാസ്യത തെളിയിക്കണമെന്ന് പദ്മനാഭന്റെ ആവശ്യപ്പെട്ടു. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച്‌ കൊണ്ടുവന്ന ജയലക്ഷ്മി, മണ്ണെണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...