Sunday, April 20, 2025 3:34 pm

ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ധൃതി വേണ്ട ; അപേക്ഷാതീയതി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഴയ ബുക്ക്- പേപ്പർ ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ഇനി ഉടമകൾ തിരക്ക് കൂട്ടേണ്ടതില്ല. കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടില്ല. ജൂൺ രണ്ടാം വാരം വരെയാണ് ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഫീസുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ തീയതി നീട്ടി നൽകാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഡ്രൈവിംഗ് ലൈസൻസിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് ഡാറ്റാ പോർട്ടിംഗ് നടന്നു കഴിഞ്ഞാലും പഴയ ബുക്ക് -പേപ്പർ ഫോമുകളിലുള്ള ലൈസൻസുകൾ കാർഡ് ഫോമിലാക്കുന്നതിന് തടസ്സങ്ങളും ഉണ്ടാകില്ല. വിവിധ സേവനങ്ങൾക്ക് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടവർ മാത്രമാണ് നിർബന്ധമായും www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ടോക്കൺ എടുത്തതിനു ശേഷം ഓഫീസിൽ പ്രവേശിക്കേണ്ടത്. അപേക്ഷകൾ പൂർണ്ണമായി പൂരിപ്പിച്ചതിനുശേഷം മാത്രമേ ഓഫീസിൽ പ്രവേശിക്കാൻ പാടുള്ളു. മറ്റുള്ളവർ ലൈസൻസ് പുതുക്കാൻ ധൃതി കൂട്ടേണ്ടതില്ല.

കൂടാതെ ഏപ്രിൽ ഒന്ന് മുതൽ നികുതി വർധനവ് ഏർപ്പെടുത്തിയ സ്‌കൂൾ, കോളേജ് വാഹനങ്ങളുടെ കൂട്ടിയ നിരക്കിലുള്ള ടാക്സ് എൻഡോഴ്സ്മെന്റ് ഓഫീസിൽ നിന്നും കൈപ്പറ്റണം. വാഹന ഉടമകൾ അടിയന്തരമായി ആർ സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്ത അപേക്ഷകൾ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം. എല്ലാ അപേക്ഷകളിന്മേലും ഉടമകളുടെയോ ബന്ധപ്പെട്ടവരുടെയോ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0487 2360262 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...

കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ...

0
കൊച്ചി: കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല...

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി

0
മുംബൈ : മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം...

ഇടുക്കിയില്‍ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു

0
ഇടുക്കി : വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി...