ഡ്രൈവിംഗ് മെച്ചപ്പെടുത്താനുള്ള വഴികള്‍ ഇതാ

For full experience, Download our mobile application:
Get it on Google Play

ഡ്രൈവിംഗ് പഠിക്കുക എന്നത് എല്ലാവരും ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. പലരും ടൂ വീലര്‍ ഓടിക്കാന്‍ വേഗത്തില്‍ പഠിക്കുമെങ്കിലും ഫോര്‍ വീലര്‍ ഓടിക്കുന്നതിന് വിമുഖത കാണിക്കാറുണ്ട്. ലൈസന്‍സ് ലഭിച്ചിട്ടും കാര്‍ ഓടിക്കാന്‍ ആശങ്കയുള്ള നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു കാര്‍ ഓടിക്കാന്‍ കഴിയുന്നത് ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി കാണുന്നവരായിരിക്കും ഇവര്‍. വാഹനം ഓടിക്കുക എന്നത് തികച്ചും ശാന്തമായി ചെയ്യേണ്ടുന്ന ഒരു പ്രവൃത്തിയാണ്. അതിനാല്‍ തന്നെ വെപ്രാളത്തോടെ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം. വാഹനം ഓടിക്കുമ്പോള്‍ ശാന്തവും സന്തോഷകരവുമായ മാനസികാവസ്ഥയിലൂടെ വേണം കടന്ന് പോകാന്‍. എങ്കില്‍ പല റോഡപകടങ്ങളും നമുക്ക് നിയന്ത്രിക്കാനും സാധിക്കും. തുടക്കക്കാര്‍ ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

നിരന്തരം പരിശീലിക്കുക എന്നതാണ് ഇതിലെ ആദ്യപാഠം. ആദ്യഘട്ടങ്ങളില്‍ തിരക്കൊഴിഞ്ഞതും സുഖകരവുമായ റോഡിലൂടെ വേണം വാഹമോടിക്കാന്‍. ക്ലച്ച്, ഗിയര്‍, ബ്രേക്ക്, സ്റ്റിയറിംഗ് എന്നിവയുമായി ഇടപഴകി വാഹനത്തെ കുറിച്ച് കൃത്യമായി മനസിലാക്കണം. വാഹനം ഓടിച്ച് അധികം പരിചയമില്ലാത്തവരാണ് നിങ്ങള്‍ എങ്കില്‍ വാഹനത്തില്‍ ഒരു എല്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഇത് മറ്റ് വാഹനങ്ങള്‍ക്ക് ഏറെ സഹായകരമാകും. സ്റ്റിയറിംഗ് ശരിയായ രീതിയില്‍ പിടിക്കാന്‍ പഠിക്കണം. ഡ്രൈവിംഗ് സ്‌കൂളുകളില്‍ പറയുന്നത് പ്രകാരം ക്ലോക്കിലെ 9,3 ഡിജിറ്റുകളില്‍ സൂചി വരുന്ന തരത്തില്‍ വേണം നിങ്ങള്‍ സ്റ്റിയറിംഗ് പിടിക്കാന്‍. വാഹനത്തിന്റെ ഇന്‍ഡിക്കേറ്ററുകള്‍ വളരെ പ്രധാനമാണ്. വാഹനം തിരിയുമ്പോള്‍ എല്ലാം അതാത് ദിശകളിലേക്കുള്ള ഇന്‍ഡിക്കേറ്റര്‍ സിഗ്നല്‍ നല്‍കണം. വാഹനം തിരിയുന്നതിന് കുറഞ്ഞത് 8-10 സെക്കന്‍ഡ് മുമ്പെങ്കിലും നിങ്ങള്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം. വാഹനമോടിക്കുക എന്നത് മാത്രമല്ല ഒരു നല്ല ഡ്രൈവറുടെ അടയാളം. വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുക എന്നതും ഡ്രൈവിംഗില്‍ പ്രധാനമാണ്.

ട്രാഫിക്കില്‍ അല്‍പം ക്ഷമ കാണിച്ച് വേണം വാഹനമോടിക്കാന്‍. സിഗ്നലുകളില്‍ റെഡ് ലൈറ്റ് തെളിയുന്നതിന് മുന്‍പ് ജംഗ്ഷന്‍ ക്രോസ് ചെയ്യാനായി വേഗത കൂട്ടി പോകുന്നത് ശരിയല്ല. സിഗ്നലിന്റെ സമയത്തിനുള്ളില്‍ ജംഗ്ഷന്‍ കടക്കാന്‍ സാധിക്കില്ലെങ്കില്‍ ദയവായി വേഗത കുറയ്ക്കുക. മുന്നിലുള്ള വാഹനത്തിന്റെ തൊട്ടുപിന്നില്‍ വാഹനമോടിക്കരുത്. നിങ്ങളുടെ മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ തിരിയുമ്പോഴോ അപകടമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി വേണം നിങ്ങള്‍ക്ക് വരുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍. ഏത് യാത്ര പുറപ്പെടുമ്പോഴും നേരത്തെ ഇറങ്ങുക. ഉണ്ടാകാനിടയുള്ള ഗതാഗത തടസങ്ങളും മറ്റും മുന്‍കൂട്ടി കാണണം. വൈകി ഇറങ്ങുന്നത് വാഹനത്തിന്റെ വേഗത കൂട്ടുന്നതിന് കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...