ജമ്മു വ്യോമസേന കേന്ദ്രത്തിനടുത്ത് ഡ്രോണ്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു വ്യോമസേന കേന്ദ്രത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ മറ്റൊരു ഡ്രോണ്‍ കണ്ടെത്തി. ജൂണ്‍ 27ന് വ്യോമസേന കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തിയ ശേഷം തീവ്രവാദികള്‍ വീണ്ടും വ്യോമസേനാകേന്ദ്രത്തെ ലക്ഷ്യം വെയ്ക്കുന്നതായി സംശയിക്കുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 4.05നാണ് ജമ്മു എയര്‍ബേസായ സത്‌വാരിയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. വ്യോമസേന കേന്ദ്രത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെയാണ് വ്യോമസേനാകേന്ദ്രം.

ജൂണ്‍ 27ന് വ്യോമസേനാ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രോണാക്രമണം വഴി തീവ്രവാദഗ്രൂപ്പുകള്‍ സുരക്ഷാസേനയ്ക്ക് പുതിയൊരു തലവേദന സൃഷ്ടിക്കുകയാണെന്നും ഡിജിപി ദില്‍ബാഗ് സിംഗ് അന്ന് പ്രസ്താവിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നും ഡ്രോണുകള്‍ വഴി പണവും ആയുധങ്ങളും ഇന്ത്യന്‍ മേഖലയിലേക്ക് തീവ്രവാദികള്‍ എത്തിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...