അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രോൺ ദൗത്യം ഉടൻ ; സിക്കിമിലെ പ്രളയഭൂമിയിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനം

For full experience, Download our mobile application:
Get it on Google Play

അങ്കോല: കർണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താംദിനം പുരോഗമിക്കുന്നു. ഐബോർഡ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനായി ഡ്രോൺ ബാറ്ററിയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവഴി ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തകർ ആരംഭിക്കും. മനുഷ്യരുടെയും വാഹനങ്ങളുടെ സാന്നിധ്യം ഇതുവഴി കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. റഡാര്‍ പരിശോധനയില്‍ ട്രക്കിനുള്ളിൽ അർജുൻ ഉണ്ടെന്ന സൂചന ലഭിച്ചാൽ ഇക്കാര്യം പുഴയില്‍ പരിശോധന നടത്തുന്ന നാവിക സംഘത്തെ അറിയിക്കും. ഐബോർഡ് ഡ്രോൺ റഡാർ സംവിധാനം നേരത്തെ ഉപയോഗിച്ചത് സിക്കിമിലെ പ്രളയ ഭൂമിയിലാണ്. മണ്ണിടയിൽ കുടുങ്ങിക്കിടന്ന മനുഷ്യരെയും വാഹനങ്ങളെയും അന്ന് കണ്ടെത്തിയത് ഈ റഡാർ പരിശോധന വഴിയായിരുന്നു . സിക്കിമിൽ ഉപയോഗിച്ച് വിജയിച്ച സംവിധാനമാണ് അങ്കോലയിലും എത്തിക്കുന്നത്. 36 വാഹനങ്ങളും 16 മൃതദേഹങ്ങളും മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിരുന്നതായാണ് ഡ്രോണിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.ലോറി പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് എത്തിയിട്ടുണ്ട്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് നാവികസേനാംഗങ്ങൾ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...