കൃഷിയിടങ്ങളിൽ ഡ്രോൺ മരുന്ന് തളിക്കൽ ; അഗ്രി ടെക്സ്റ്റാർട്ടപ്പുമായി സഹോദരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചേർത്തല : കൃഷിയിടങ്ങളിൽ ഡ്രോൺ സംവിധാനത്തിൽ മരുന്ന് തളിക്കുന്ന അഗ്രി ടെക്സ്റ്റാർട്ടപ്പുമായി സഹോദരങ്ങൾ. കടക്കരപ്പള്ളി ഊടൻ പറമ്പിൽ ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനുമാണ് പുതിയ സംരംഭവുമായി രംഗത്തിറങ്ങിയത്. ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ആകാശ ചിത്രങ്ങൾ എടുത്ത് അവക്ക് വേണ്ടുന്ന വളം കൃത്യമായ അളവിൽ നൽകുന്ന ഡ്രോൺ ആണ് താരം.

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയശേഷം ഏഴ് വർഷം ഒരു കമ്പനിയിൽ ജോലി ചെയ്ത ദേവികയും പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ നിന്ന് ഏറോട്ടിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ദേവനും ചേർന്ന് ആരംഭിച്ച ഫൂസലേജ് ഇന്നോവേഷൻസ് കമ്പനി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുകയാണ്.

2020 ജൂലൈയിൽ ചേർത്തല കേന്ദ്രമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലുണ്ടായ ആദ്യ പ്രളയത്തിനുശേഷം വ്യാപകമായി കൃഷി നശിക്കുകയും ഉൽപാദനം തകർന്ന അവസ്ഥയിലുമാണ് കമ്പനി രൂപമെടുക്കുന്നത്. പിന്നീടത് കളമശ്ശേരിയിലെ ഇലക്ട്രോണിക് ഇൻക്യൂേബറ്ററിൽ പ്രവർത്തിക്കുന്ന അഗ്രി ടെക് സ്റ്റാർട്ടപ്പായി മാറി. ഇതിനായി കേന്ദ്രസർക്കാർ ഗ്രാൻഡും അനുവദിച്ചു. കണ്ണെത്താ ദൂരത്തെ കൃഷിയിടങ്ങളിൽ ഡ്രോൺ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കുറഞ്ഞ ചെലവിൽ കർഷകർക്ക് നൽകിയതോടെ ശ്രദ്ധ നേടി.

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രമായി ബന്ധപ്പെട്ട് അനവധി കൃഷിയിടങ്ങളിൽ മരുന്ന് തളിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് അഗ്രികൾച്ചറിന്റെ ഇടപെടൽ മൂലം രാജ്യവ്യാപകമായി ഡ്രോൺ പറത്താനുള്ള അനുവാദം ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്കും ചേക്കേറാനായി. മൂന്നാർ, ഹാരിസൺ മലയാളം, എന്നിവിടങ്ങളിലെ കൃഷിയിലും ദേവന്റെയും ദേവികയുടെയും കൈയൊപ്പുണ്ട്. മഹാരാഷ്ട്ര, കോട്ടയ്ക്കൽ, രാമേശ്വരം, തൃശൂർ എന്നിവിടങ്ങളിലെ കൃഷിയും ഇരുവരുടെ സംഭാവനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...