കുട്ടികളെ ആവേശഭരിതരാക്കി ആറന്മുള ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡ്രോണ്‍ പരിശീലന പറക്കല്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കുട്ടികളെ ആവേശ ഭരിതരാക്കി ഡ്രോണ്‍ പരിശീലന പറക്കല്‍. ജില്ലയിലെ പൈലറ്റ്‌ സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌ സെന്ററായ ആറന്മുള ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഡ്രോണ്‍ സര്‍വീസ്‌ ടെക്‌നിഷ്യന്‍ കോഴ്‌സുമായി ബന്ധപ്പെട്ട്‌ നടന്ന ഡ്രോണ്‍ എയര്‍ ഷോ ആണ്‌ കുട്ടികളെ ആവേശഭരിതരാക്കിയത്‌. വിവിധ തരം ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തിപ്പിക്കലും ഇതിന്റെ ഭാഗമായി നടന്നു. അഗ്രിക്കള്‍ച്ചറല്‍ ഡ്രോണിന്റെ പ്രവര്‍ത്തനം കുട്ടികളെ ഏറെ ആകര്‍ഷിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും സര്‍വേകള്‍ക്കും ഉപയോഗിക്കുന്ന ഇവ വിദ്യാര്‍ഥികള്‍ക്ക്‌ പരിചയപ്പെടാന്‍ സാധിച്ചു. ഡ്രോണ്‍ സര്‍വീസ്‌ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഡ്രോണ്‍ പറത്താനുള്ള അവസരവും ലഭിച്ചു. ട്രാവന്‍കൂര്‍ ഏവിയേഷന്‍ കമ്പനി ഡയറക്‌ടര്‍ എസ്‌.ആര്‍. അനൂപ്‌,ഡ്രോണ്‍ പൈലറ്റുമാരായ കിരണ്‍ ജെ. പ്രകാശ്‌, അഖില്‍ എം, സൂരജ്‌ കൃഷ്‌ണ, അരവിന്ദ്‌ എ, രാഹുല്‍ തോമസ്‌ എന്നിവര്‍ പരിശീലനത്തിന്‌ നേതൃത്വം നല്‍കി. വി.എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ എ.ആര്‍. ഇന്ദു, ഹെഡ്‌മിസ്‌ട്രസ്‌ എം. ഗീത, ഷിഹാബുദീന്‍, പ്രമോദ്‌ മാത്യു, വിനോദ്‌ ബാബു എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...