അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ മുരളീധരന്‍റെ  മകന്‍ ശ്രീഹരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന്  രാവിലെ അര്‍ത്തുങ്കലിനു സമീപം ചെത്തി കടല്‍ തീരത്തടിയുകയായിരുന്നു. കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്‍റെ  മകന്‍ വൈശാഖിന്‍റെ  മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരെയും തിരയില്‍പ്പെട്ട് കാണാതായത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആറ് വിദ്യാര്‍ഥികള്‍ തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ ഇവര്‍ സഹായത്തിന് നിലവിളിച്ചു. ശബ്ദം കേട്ട മത്സ്യതൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. ഇവര്‍ കയറെറിഞ്ഞു നല്‍കിയാണ് മുങ്ങിത്താണ വിദ്യാ‍ര്‍ഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു.

ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്‍റെ  നേതൃത്വത്തില്‍ പോലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി രംഗത്തെത്തിയിരുന്നു. അഗ്നിശമനസേനയും, തീരദേശ പോലീസും, പോലീസ് സേനയും വെള്ളിയാഴ്ചയും സംയുക്തമായി തെരച്ചില്‍ നടത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...