ഒഴുക്കില്‍പ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വൈക്കം : വൈക്കം കെ വി കനാലിന് സമീപം മാരാം വീട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി.തോട്ടകം ഇണ്ടംതുരുത്ത് കോളനിയില്‍ ദാസന്‍ (70) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.കടവിന് സമീപത്തെ തടി വര്‍ക്ഷോപ്പ് ജീവനക്കാരനായ സുധീഷാണ് ഒഴുക്കില്‍പ്പെട്ട് പോകുന്നത് കണ്ടത്. തുടര്‍ന്ന് വൈക്കം ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. വൈകീട്ട് 3.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സുന്ദരി. മക്കള്‍: രമ്യാ, ഉണ്ണിക്കണ്ണന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി വീണ്ടും പ്രതിഷേധ ചൂടിലേക്ക് ; ജൂൺ 20-ന് ജന്തർ മന്തറിൽ കനത്ത പ്രതിഷേധത്തിന്...

0
ന്യൂഡല്‍ഹി:മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും...

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...