ചെന്നിത്തല : പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്‍റെ മകന്‍ ആദിത്യനെയാണ് കാണാതായത്. വലിയ പെരുംമ്പുഴ കടവില്‍ ആണ് അപകടം നടന്നത്. ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും കുട്ടികള്‍ ചാടിക്കയറിയതായും പ്രദേശവാസികള്‍ പറയുന്നു. പമ്പ യാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. കാണാതായ കുട്ടിക്കായി പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.





























