തൃശൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീന്‍ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍ (16), സൂര്യ (16, മുഹ്‌സിന്‍ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...