സ്വകാര്യ റിസോര്‍ട്ടിലെ കുളത്തില്‍ എഴ് വയസ്സുകാരി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൂവാര്‍ : പൂവാര്‍ ആറ്റുപുറത്തെ സ്വകാര്യ റിസോര്‍ട്ടിലെ കുളത്തില്‍ എഴ് വയസ്സുകാരി മുങ്ങി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ലിന്‍ സണ്ണി – റിയ ദമ്പതികളുടെ മകള്‍ അന്ന തെരേസയാണ് മരിച്ചത്‌. രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം അവധിദിനം ആഘോഷിക്കാനെത്തിയപ്പോളായിരുന്നു അപകടം. ഒരു ദിവസത്തെ താമസത്തിന് എത്തിയ നാല് കുട്ടികളും, എട്ട് മുതിര്‍ന്നവരും അടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു അന്ന. തിങ്കഴാച ഉച്ചയ്ക്ക് 1.05ന് സംഘം റിസോര്‍ട്ടില്‍ എത്തി. റിസപക്ഷനിലെ ഇടപാടുകള്‍ക്ക് മുതിര്‍ന്നവര്‍ പോയ സമയത്ത് അന്ന കുളത്തില്‍ ഇറങ്ങി എന്നാണ് നിഗമനം.

പാവക്കുട്ടി നനയാതിരിക്കാന്‍ പടിയില്‍ ഇരുത്തിയ ശേഷമാണ് കുളത്തില്‍ ഇറങ്ങിയത്. അന്നക്കെ‍ാപ്പം ഇളയ സഹോദരങ്ങളായ ജേക്കബ്, ആന്റണി, ജൂഡ്. എന്നിവരും റിസോര്‍ട്ടില്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്കെ‍ാപ്പം അന്ന പോയതായി കരുതിയ ബന്ധുക്കള്‍ പതിനഞ്ച് മിനിട്ടിനു ശേഷമാണ് കൂട്ടത്തില്‍ അന്ന ഇല്ലെന്നറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന്റെ പടിക്കെട്ടില്‍ പാവയാണ് ആദ്യം കാണുന്നത്. പടിക്കെട്ടുകള്‍ക്കു സമീപം പെ‍ാങ്ങി കിടന്ന കുഞ്ഞിനെ കണ്ടെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൂവാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...