നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ യുവാവ്‌ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : കായലില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ യുവാവ്‌ മുങ്ങിമരിച്ചു. തട്ടാമല ബോധി നഗര്‍ 119 തിരുവോണത്തില്‍ (തയ്യില്‍) നടരാജന്റെ മകന്‍ ബിനുരാജ് (37) ആണ് മരിച്ചത്. ബുധന്‍ രാവിലെ ഏഴരയോടെ പുല്ലിച്ചിറ കായലിലാണ്‌ അപകടം. ബിനുരാജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം മിക്ക ദിവസങ്ങളിലും ഇവിടെ നീന്തല്‍ പരിശീലനം നടത്താറുണ്ട്‌. ബുധനാഴ്ച മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കായലില്‍ നീന്തി തിരികെ കരയിലേക്ക്‌ വരുന്നതിനിടെയാണ്‌ അപകടം.

സുഹൃത്തുക്കളുടെ പിന്നിലാണ് ബിനുരാജ്‌ നീന്തിവന്നത്. മറ്റുള്ളവര്‍ കരയ്ക്കെത്തിയിട്ടും ബിനുരാജിനെ കാണാത്തതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം പോളയത്തോട്‌ ശ്മശാനത്തില്‍ സംസ്കരിച്ചു. വടക്കേവിള ഫിനാന്‍സ്‌ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്‌. അമ്മ:- പ്രസന്ന. ഭാര്യ: -രമ്യ. മക്കള്‍: -റിഷിക്‌ രാജ്‌, റിഷ്വിന്‍ രാജ്. ഹൃദയഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം പോലീസ്‌ കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...