മേലരുവിയില്‍ വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : മേലരുവിയില്‍ വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു. കുത്തൊഴുക്കുള്ള ചെക്ക്ഡാമിലെ വെള്ളത്തില്‍ വീണ് തയ്യല്‍ തൊഴിലാളിയായ അടൂര്‍ പുത്തന്‍പുരയ്ക്കല്‍ പ്രകാശ് 52 ആണ് മരിച്ചത്. ഞായറാഴ്ച്ചയായിരുന്നു അപകടം. ആനക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രകാശന്‍ തയ്യല്‍ തൊഴിലാളിയായ ഭാര്യയോടും മക്കളോടും ഒപ്പം കുട്ടികളുടെ പ്രോജക്‌ട് വര്‍ക്കിനായി ഫോട്ടോ എടുക്കാനെത്തിയതായിരുന്നു. മേലരുവിയിലെ ചെക്ക് ഡാമില്‍ കൂടി നടക്കുമ്പോള്‍ കാല്‍വഴുതി മകള്‍ വെള്ളത്തില്‍ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ മകന്‍ എടുത്ത് ചാടിയതിനു പിന്നാലെ ഇരുവരെയും രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

കരക്കു നിന്ന കുട്ടികളുടെ മാതാവ് നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ അയല്‍വാസികളായ ശരത് ശശിയും, അജിന്‍, ബാബു എന്നീ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ചെക്ക്ഡാമില്‍ ചെളി അടിഞ്ഞ് കൂടിയിരുന്നതാണ് അപകടത്തിന് കാരണമായത്. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...