അപകടത്തിൽപ്പെട്ട പ്രതിശ്രുതവരന് രക്ഷകനായി മന്ത്രി വാസവൻ

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ :  അപകടത്തിൽപ്പെട്ട് രക്തം വാർന്ന് പത്തു മിനിട്ടിലേറെ റോഡിൽ കിടന്ന പ്രതിശ്രുതവരന് രക്ഷകനായി മന്ത്രി വി എൻ വാസവൻ. ഇന്നലെ ഏറ്റുമാനൂർ കെ എൻ ബി ജംഗ്ഷന് സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് പേരൂർ പായിക്കാട്ട് ഇരട്ടാനയിൽ അരവിന്ദം വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ നായർ – ശ്രീകല ദമ്പതികളുട മകൻ ആദർശ് അരവിന്ദിന് (26) പരിക്കേറ്റത്. ഏറ്റുമാനൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പാമ്പാടിയിലെ വസതിയിൽ നിന്ന് വരുന്ന വഴിയിലാണ് മന്ത്രി പരിക്കേറ്റ യുവാവിനെ കണ്ടത്.

ഉടൻ വണ്ടി നിറുത്തി ഇറങ്ങിയ മന്ത്രിയും ഗൺമാനും പോലീസുകാരും ചേർന്ന് അബോധാവസ്ഥയിൽ ആയിരുന്ന യുവാവിനെ പോലീസ് വാഹനത്തിൽ മെഡിക്കൽ കോളേജിലെക്ക് മാറ്റി. ആശുപത്രിയിൽ വിളിച്ച് വേണ്ട സജ്ജീകരണങ്ങളും ഏർപ്പെടുത്തി. തുടർന്ന് പരിപാടി കഴിഞ്ഞ് മെഡിക്കൽ കോളേജിലും എത്തി തുടർ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന വിവാഹത്തിന് താലിമാല പൂജിക്കാൻ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അരവിന്ദ് അപകടത്തിൽപ്പെട്ടത്. വിവാഹം മാറ്റിവെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...