ആറാട്ട് കടവില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍: ഉഴുവത്ത് ദേവി ക്ഷേത്രത്തിന് സമീപം അച്ചന്‍കോവിലാറ്റില്‍ ആറാട്ട് കടവില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നെയ്യാറ്റിന്‍കര പുലകള്‍ക്കോണം സ്വദേശി ജയപാലി(46) നെയാണ് ഞായര്‍ രാവിലെ മുതല്‍ കാണാതായത്. ഒന്നര വര്‍ഷമായി ഇവിടെ ഒരു കരാറുകാരനോടൊപ്പം മേസ്തിരി പണി ചെയ്തു വരികയായിരുന്നു. രാവിലെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു ഒഴുക്കില്‍പ്പെട്ടതാകാം എന്ന് സംശയിക്കുന്നു.

മൊബൈല്‍ ഫോണും വസ്ത്രങ്ങളും ചെരുപ്പും ഉള്‍പ്പെടെ കരയ്ക്ക് കണ്ടെത്തിയിരുന്നു. പത്തനംതിട്ട അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് ഉച്ചയ്ക്ക് 12 മണി മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. മുങ്ങല്‍ വിദഗ്ധന്മാരായ ശ്രീകുമാര്‍, അനില്‍ രാജ്, ഫയര്‍ ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, നൗഷാദ്, ജിഷ്ണു, രഞ്ജിത്ത് എന്നിവരും സ്‌കൂബാ ടീമിനോടൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെ തെരച്ചില്‍ നിര്‍ത്തി. തിങ്കളാഴ്ച തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വളവിനാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...