സ്വന്തം ജീവിതത്തിന്റെ അധ്വാനം സേവനമായി നൽകുന്നവരാണ് പൊതു പ്രവർത്തകർ : മുല്ലക്കര രത്നാകരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വന്തം ജീവിതത്തിന്റെ അധ്വാനം സേവനമായി നൽകുന്നവരാണ് പൊതു പ്രവർത്തകൻ എന്നും അത്തരത്തിൽ ഉള്ള ആളായിരുന്നു സി കെ ശ്രീധരൻ എന്നും മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. സി കെ ശ്രീധരൻ അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ രാഷ്ട്രീയ സേവനം നടത്തിയ ആളാണ് സി കെ ശ്രീധരൻ. കോന്നി ഉൾപ്പെടുന്ന ഭാഗങ്ങൾ കൊല്ലം ജില്ലാ കമ്മറ്റിയുടെ ഭാഗമായിരുന്നപ്പോൾ സി പി ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം ആയിരുന്നു അദ്ദേഹം. പൊതു പ്രവർത്തനം എന്നത് മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് മനസിൽ സൂക്ഷിച്ചിരുന്ന ആളാണ് അദ്ദേഹം. കേരള സമൂഹത്തിന്റെ അകത്തളങ്ങളിൽ സി പി ഐ യെ പോലെ ബഹുമാനം കിട്ടിയ പാർട്ടി വേറെയില്ല. നിരവധി ആളുകൾ ഈ പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ട്.

വർഗ സ്വഭാവത്തിന്റെ നന്മ കാത്തു സൂക്ഷിക്കുന്നവർ ആണ് കമ്യുണിസ്റ്റ്കാർ. ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾ കൂട്ടി മുട്ടിക്കുന്നവരുടെ മനസുകളിൽ കമ്യൂണിസ്റ്റ്കാർക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും അതിൽ ഒരാൾ ആയിരുന്നു സി കെ ശ്രീധരൻ എന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി.

സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ അഡ്വ കെ എൻ സത്യാനന്തപണിക്കർ, മാങ്ങാട് സുരേന്ദ്രൻ, വിജയ വിത്സൺ, സുമതി നരേന്ദ്രൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങൾ ആയ ബി രാജേന്ദ്രൻ പിള്ള, റ്റി തുളസീധരൻ, സുഭാഷ് കുമാർ,അജിത് എസ്സ്,മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ബി പ്രമീള, ബി കെ എം യു കോന്നി മണ്ഡലം സെക്രട്ടറി എ എൻ കൃഷ്ണൻകുട്ടി, എ ഐ റ്റി യു സി അരുവാപ്പുലം മേഖല കൺവീനർ മോനികുട്ടി ഡാനിയൽ, അരുവാപ്പുലം ലോക്കൽ സെക്രട്ടറി ഹനീഷ് ആർ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...