മയക്കുമരുന്നടിച്ച് യുവാക്കളുടെ വിളയാട്ടം ; ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി മർദിച്ചു

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : മയക്കുമരുന്ന് ലഹരിയില്‍ നാട്ടുകാരെയും ബസ് കാത്തുനിന്ന പെണ്‍കുട്ടികളെയും തെറിവിളിച്ച യുവാക്കള്‍ ബൈക്ക് യാത്രികരെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ തടിച്ചുകൂടുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അണ്ടത്തോട് സെന്ററില്‍ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.

അണ്ടത്തോട് വടക്കേപ്പുറത്ത് സിറാജ് (18), മുക്രിയകത്ത് ഇര്‍ഫാന്‍ (17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അണ്ടത്തോട് ജുമാഅത്ത് പള്ളിയില്‍ നിന്ന് ജുമ കഴിഞ്ഞ് സെന്ററിലെത്തിയവരെയാണ് ദേശീയ പാത വടക്ക് ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാക്കള്‍ അസഭ്യം പറഞ്ഞത്. പിന്നീട് സമീപത്തെ ലാബിനുമുന്നില്‍ നിന്ന പെണ്‍കുട്ടികളെയും അസഭ്യം പറഞ്ഞു.

ഈ സമയം ഇതുവഴി ബൈക്കില്‍ പോയ സിറാജിനെയും ഇര്‍ഫാനെയും ബൈക്കില്‍ പിന്തുടര്‍ന്ന് ജുമാമസ്ജിദിന് സമീപംവെച്ച്‌ മര്‍ദിച്ചു. ഇരുവരും തങ്ങളെ പുറംതിരിഞ്ഞ് നോക്കിയെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ഈ സമയത്ത് ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥിക്കാന്‍ നിന്നവരാണ് ഓടിയെത്തി യുവാക്കളെ രക്ഷിച്ചത്. സംഭവം പന്തിയല്ലെന്ന് കണ്ട് അക്രമികളില്‍ ഒരാള്‍ ഓടിയും മറ്റേയാള്‍ ബൈക്കിലും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...