‘സ്നേഹാലയം’ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി “സ്നേഹാലയം ” ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പി ആർ പി സി രക്ഷാധികാരി കെ പി ഉദയഭാനു, പി ബി ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി എന്നിവർ സന്നിഹിതരായി. പല കാരണങ്ങളാൽ വീടുകളിൽ അസൗകര്യം ഉള്ളവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരും ഉറ്റവർ നഷ്ടപ്പെട്ട് അനാഥരായവരെയും സംരക്ഷിക്കാൻ “സ്നേഹാലയം” നിർമ്മിക്കാൻ സൊസൈറ്റി തീരുമാനിച്ചത്.

അഡ്വ.സോമപ്രസാദ് എം പി യുടെ ഫണ്ടിൽ നിന്നും സുമനസ്സുകൾ നൽകിയ തുകയും ഉപയോഗിച്ച് സൊസൈറ്റി ചുമതലയിൽ എലിയറയ്ക്കലിൽ ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അദ്യഘട്ടത്തിൽ സ്നേഹലയത്തിൽ 20 കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യമാണ് ആരംഭിക്കുന്നത്. തുടർന്ന് എലിയറയ്ക്കലിൽ നടന്ന ഉദ്ഘാടന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി. സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ അംഗം പി ജെ അജയകുമാർ കിടപ്പ് രോഗികളുടെ ഫോറം സ്വീകരിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ്മ രേഷ്മമ മറിയം റോയി രോഗികൾക്കുള്ള പ്രതിമാസ കിറ്റ് വിതരണം ചെയ്തു. ഐഎൻകെഇഎൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ എൻ ശശിധരൻ നായർ, പി ആർ പി സി ചെയർമാൻ പി എസ് മോഹനൻ, കോന്നി പഞ്ഞായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തുളസീമണിയമ്മ,

വർഗ്ഗീസ് ബേബി,  ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, മലയാലപ്പുഴ മോഹനൻ, പി എസ് കൃഷ്ണകുമാർ, സംഗേഷ് ജി നായർ , എംഎസ് ഗോപിനാഥൻ, മനോഹരൻ, ബിജു ഇല്ലിരിക്കൽ, രാധാകൃഷ്ണൻ , വി രംഗനാഥ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ സ്വാഗതവും എം എസി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച്ച ഇഎംഎസിൻ്റെ മകളും വനിത കമ്മീഷൻ അംഗവും ആയ ഇ എം രാധ കിടപ്പു രോഗികളുടെ പ്രവേശനം ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...