വാളയാറിൽ 95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാറിൽ വൻ ലഹരിമരുന്ന് വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഫഹദ് ആണ് പിടിയിലായത്. യുവാവിൽ നിന്നും ഗുളിക രൂപത്തിലുള്ള ‘എക്സ്റ്റാസി’ ആണ് പിടിച്ചെടുത്തത്. ഹൈദരാബാദിൽ നിന്നും എറണാകുളത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് വാളയാർ ചെക്ക്പോസ്റ്റിൽ വെച്ച് പ്രതി പിടിയിലായത്.

വാളയാർ ചെക്ക്പോസ്റ്റിന് സമീപം എക്സൈസ് സംഘം നടത്തിവന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഹൈദരാബാദ് – എറണാകുളം റൂട്ടിലോടുന്ന എസി ഡീലക്സ് ബസിലെ യാത്രക്കാരനായിരുന്നു ഫഹദ്. പരിശോധനയ്ക്കിടെ ഫഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന തുണിസഞ്ചിക്കുള്ളിൽ ഷർട്ടിനിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ.

ഫഹദ് ഇതിനുമുമ്പും സമാനമായ രീതിയിൽ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് പിടിയിലാകുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നോ ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നോ ഉള്ള കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഫഹദിനെ എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...