കോഴിക്കോട് : ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന്‍ അറസ്റ്റില്‍. കുണ്ടുങ്ങല്‍ സിഎന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്. ചില്ലറ വിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 42 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. സിറ്റി പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ലഹരിക്കെതിരായ സ്പെഷ്യല്‍ ഡ്രൈവ് നടക്കവെ ടൗണ്‍ അസി.കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ എസ്.ഐ ശ്രീജിത്തും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്ന് ചാലപ്പുറത്തു നിന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.
ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന്‍ അറസ്റ്റില്‍
RECENT NEWS
Advertisment