കാറിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: കാറില്‍ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അമരമ്പലം കാഞ്ഞിരംപാടം സ്വദേശി വാല്‍പ്പറമ്പില്‍ വീട്ടില്‍ സൈനുല്‍ ആബിദ് (29), നിലമ്പൂര്‍ ചെറുവത്ത്കുന്ന് സ്വദേശി പൂവത്തിങ്കല്‍ വീട്ടില്‍ നിസാമുദ്ദീന്‍ (23) എന്നിവരെയാണ് പൂക്കോട്ടുംപാടത്തുവെച്ച്‌ നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍.രതീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും നിലമ്പൂര്‍ സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹുണ്ടായ് കാറില്‍ കടത്തുകയായിരുന്ന 15.677 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നിലമ്പൂരും പരിസരങ്ങളിലും മാത്രമല്ല ഇതര ജില്ലകളിലും വിപണനം നടത്തുന്ന മയക്കു മരുന്നു മാഫിയയുടെ ശ്യംഖലയില്‍പ്പെട്ടവരാണ് പിടിക്കപ്പെട്ട ഇരുവരും. നടപടിക്രമങ്ങള്‍ക്ക് ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

മലപ്പുറം ഐ.ബി.ഇന്‍സ്‌പെക്ടര്‍ പി. കെ. മുഹമ്മദ് ഷെഫീഖ് ഉത്തര മേഖല എക്സൈസ് കമ്മീഷണര്‍ സ്ക്വഡ് ഇന്‍സ്പെക്ടര്‍ ടി.വി ഷിജു മോന്‍, പാലക്കാട്‌ ഐ.ബി.ഇന്‍സ്‌പെക്ടര്‍ നൗഫല്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു പി എബ്രഹാം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എ.അനീഷ്, സി.ടി.ഷംനാസ് , സി.വി.റിജു,സബിന്‍ ദാസ് , ഇ.അഖില്‍ദാസ്.കെ. പ്രദീപ്കുമാര്‍. എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...