Saturday, April 27, 2024 9:21 am

റോഡിന് നഗരസഭയിട്ട പേര് റദ്ദാക്കാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകള്‍ക്ക് നാമകരണം നടത്താന്‍ നഗരസഭകള്‍ക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്യുന്നത് ക്രമക്കേടും അധികാര ദുര്‍വിനിയോഗവുമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍. തിരുവനന്തപുരം നഗരസഭയിലെ പട്ടം വാര്‍ഡില്‍ പട്ടം ചാലക്കുഴി മെഡിക്കല്‍ കോളേജ് റോഡിന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ഗ്രിഗോറിയോസ് റോഡ് എന്ന് നാമകരണം ചെയ്ത തിരുവനന്തപുരം നഗരസഭയുടെ തീരുമാനം റദ്ദാക്കി ബോര്‍ഡ് നീക്കം ചെയ്യാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നഗരസഭാ സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി ഈ റോഡില്‍ താമസിക്കുന്ന വിജയഭവനില്‍ ജി.സതീഷ് ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പട്ടം ചാലക്കുഴി മെഡിക്കല്‍ കോളേജ് റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതല്ല. 2019 ജൂലായ് 30ലെ നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു നാമകരണ തീരുമാനം. റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും അവര്‍ പരിരക്ഷിക്കുന്നതാണെന്നും പേരുമാറ്റാന്‍ മുനിസിപ്പാലിറ്റി നിയമപ്രകാരം നഗരസഭയ്ക്ക് അധികാരമില്ലെന്നും നഗരസഭാ സെക്രട്ടറി ബോധിപ്പിച്ചിരുന്നങ്കില്‍ കൗണ്‍സില്‍ ഇങ്ങനെ തെറ്റായ തീരുമാനമെടുക്കുമായിരുന്നില്ല. സെക്രട്ടറി വീഴ്ചവരുത്തിയതിനാല്‍ തീരുമാനത്തിന്റെ ഉത്തരവാദിത്വവും സെക്രട്ടറിക്കാണ്. റോഡിന് പുതിയ പേരിട്ട് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്പതികള്‍ പിടിയിൽ

0
ലണ്ടന്‍: വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നായി വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ...

പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് കാസർകോട്...

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ; ഇ.പിയെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി...

100 ദിവസത്തിനുള്ളിൽ 38 കോടി വരുമാനം ; ഇന്ത്യക്ക് അഭിമാനമായി അടല്‍ സേതു

0
മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടല്‍ സേതു' ഗതാഗതത്തിനായി തുറന്നിട്ട്...